Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Collapses

Ernakulam

വല്ലം-പാണംകുഴി റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

പെ​രു​മ്പാ​വൂ​ർ: മ​ണ്ഡ​ല​ത്തി​ലെ പ്രാ​ധാ​ന റോ​ഡാ​യ വ​ല്ലം-​പാ​ണം​കു​ഴി റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ. വ​ല്ലം മു​ത​ൽ കു​റി​ച്ചി​ല​ക്കോ​ട് ക​വ​ല വ​രെ​യാ​ണ് റോ​ഡ് ത​ക​ർ​ന്നി​ട്ടു​ള്ള​ത്. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് കോ​ട​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മു​ൻ​പി​ൽ 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് റോ​ഡി​ന് കു​റു​കെ​യും അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് 600 മീ​റ്റ​ർ നീ​ള​ത്തി​ൽ കാ​ന നി​ർ​മി​ക്കു​ക​യും ചെ​യ്ത​താ​ണ്. റോ​ഡി​ന്‍റെ കി​ഴ​ക്ക് വ​ശ​ത്ത് നി​ന്നും ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഉ​റ​വ വ​രു​ന്ന ഭാ​ഗ​ത്ത് കാ​ന നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ൽ ആ ​ഭാ​ഗം ത​ക​രു​ക​യി​ല്ലാ​യി​രു​ന്നു.

തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യി​ല്ല. റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം കൊ​ണ്ട് ഐ​മു​റി സെ​ന്‍റ് ആ​ൻ​സ് സ്‌​കൂ​ളി​ന്‍റെ മു​ൻ​പി​ലും സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ടാ​ണ്. സ്‌​കൂ​ൾ തു​റ​ന്ന​തോ​ടെ ടി​പ്പ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ ഒ​തു​ക്കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല.വീ​തി​യു​ള്ള റോ​ഡാ​ണെ​ങ്കി​ലും പ​ല സ്ഥ​ല​ത്തും കോ​ൺ​ട്രാ​ക​ട​ർ​മാ​രു​ടെ വേ​സ്റ്റ് മ​ണ്ണും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​തും പ​തി​വാ​ണ്.

ഐ​മു​റി​യി​ലെ ചേ​രാ​ന​ല്ലൂ​ർ ഹൈ​സ്‌​കൂ​ളി​ന്‍റെ കി​ഴ​ക്ക് വ​ശ​ത്ത് മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും വ​ൻ​തോ​തി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​നാ​യ കെ. ​പി. ധ​ന​പാ​ല​ൻ എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച് ബി ​ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്ത റോ​ഡാ​ണി​ത്.

കൂ​വ​പ്പ​ടി പോ​ളി​ടെ​ക്‌​നി​ക്, ചേ​രാ​ന​ല്ലൂ​ർ ഹൈ​സ്‌​കൂ​ൾ, സെ​ന്‍റ് ആ​ൻ​സ് ഹൈ​സ്‌​കൂ​ൾ, കൂ​വ​പ്പ​ടി വി​ല്ലേ​ജ് ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ൻ, കൂ​വ​പ്പ​ടി-​കോ​ട​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ, ജി​വി​എ​ച്ച്എ​സ് ഹൈ​സ്‌​കൂ​ൾ കൂ​വ​പ്പ​ടി, എ​ൽ​പി സ്‌​കൂ​ൾ കൂ​വ​പ്പ​ടി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​റോ​ഡി​ന്‍റെ അ​രു​കി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

കൂ​വ​പ്പ​ടി - പെ​രു​മ്പാ​വൂ​ർ റോ​ഡ്, കൂ​വ​പ്പ​ടി - ഇ​ട​വൂ​ർ റോ​ഡ്, തോ​ട്ടു​വ-​ന​മ്പി​ള്ളി റോ​ഡ്, കു​റി​ച്ചി​ല​ക്കോ​ട്-​കീ​ഴി​ല്ലം റോ​ഡ്, കോ​ട​നാ​ട്- മ​ല​യാ​റ്റൂ​ർ റോ​ഡ് എ​ന്നീ റോ​ഡു​ക​ളും ഈ ​റോ​ഡി​ൽ സ​ന്ധി​ക്കു​ന്ന റോ​ഡു​ക​ളാ​ണ്. പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​യ മ​ല​യാ​റ്റൂ​ർ തീ​ർ​ഥാ​ട​ന കേ​ന്ദ്രം, മ​ഹാ​ഗ​ണി തോ​ട്ടം, ക​പ്രി​ക്കാ​ട് ഇ​ക്കോ ടൂ​റി​സ്റ്റ് കേ​ന്ദ്രം, പാ​ണി​യേ​ലി പോ​ര് തു​ട​ങ്ങി​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഉ​ള്ള പ്ര​ധാ​ന റോ​ഡാ​ണ് വ​ല്ലം - പാ​ണം​കു​ഴി റോ​ഡ്.


എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കാ​ന​യും റോ​ഡ് സൈ​ഡ് പൂ​ർ​ണ​മാ​യും ക​ട്ട​വി​രി​ച്ച് റോ​ഡ് ബി ​ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളാ​യ അ​രു​ൺ കോ​ട​നാ​ട്, ദേ​വ​ച്ച​ൻ പ​ട​യാ​ട്ടി​ൽ, ജ​യ​ശ്രീ പി​ള്ള എ​ന്നി​വ​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up